Breaking News

ബിബിസിയുടെ ഇയർ എന്റിൽ ഇടം പിടിച്ച് ജാനകിയും നവീനും റാസ്പുടിൻ ചലഞ്ചും…

2021 ൽ തരംഗമായി മാറിയ വീഡിയോകളിൽ ഇടംനേടി ജാനകി ഓംകാറും (Janaki Omkar) നവീൻ റസാക്കും (Naveen Razak) അവരുടെ റാസ്പുടിൻ ഡാൻസും (Rasputin Dance). മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും തങ്ങളുടെ ആശുപത്രി വേഷത്തിൽ നൃത്തം ചെയ്തത് വലിയ വിവാദവും അതിലും വലിയ തരംഗവുമായി മാറിയിരുന്നു.

ബോണി എൺ ബാൻഡിന്റെ പ്രസിദ്ധമായ ‘റാസ്പുടിൻ’ ഗാനത്തിനാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികൾ നൃത്തച്ചുവടുകൾ പങ്കുവച്ചത്. ഇരുവരുടെയും മതം വ്യത്യസ്തമായാതാണ് ചിലരെ ചൊടിപ്പിച്ചത്. ലൌ ജിഹാദും മതംമാറ്റവും ആരോപിച്ച് ഇരുവരെയും കാമുകീകാമുകൻമാരായി സങ്കൽപ്പിച്ചുമെല്ലാം ചിലയിടങ്ങളിൽ നിന്ന് വിവാദ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

എന്നാൽ ഇതോടെ ഉണ്ടായത് ഇരുവരുടെയും ഡാൻസിന് കൂടുതൽ റീച്ച് കിട്ടിയെന്നതാണ്. മാത്രമല്ല, റാസ്പുഡിൻ ചലഞ്ചും ആരംഭിച്ചു. നിരവധി പേർ സമാന നൃത്തച്ചുവടുമായി റാസ്പുഡിൻ ഗാനത്തിന് ചുവടുവച്ച് ജാനകിക്കും നവീനും പിന്തുണ നൽകി. മെഡിക്കൽ വിദ്യാർത്ഥികളും ഇവരിൽ ഉൾപ്പെടും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …