Breaking News

നടുക്കടലിൽ വള്ളത്തിന്റെ എഞ്ചിൻ നിലച്ചു; അലഞ്ഞ് 2 നാൾ; രക്ഷിച്ച് ‘കുദ്ദൂസ്’…

പൊന്നാനിയിൽ നിന്നും കാണാതായ മൽസ്യത്തൊഴിലാളികൾക്ക് അത്ഭുത രക്ഷ. പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ബദറു, കല്ലിങ്ങൽ ജമാൽ, ആല്യമാക്കാനകത്ത് നാസർ എന്നിവരെയാണ് സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. രണ്ട് ദിവസം കടലിൽ അലഞ്ഞ ഇവരെ കുദ്ദൂസ്’ എന്ന മീൻപിടിത്ത വള്ളമാണ് കണ്ടെത്തിയത്. ഹെലികോപ്റ്ററടക്കം ഉപയോഗിച്ച് തിരഞ്ഞുവെങ്കിലും രണ്ട് ദിവസം കണ്ടെത്താനാവാഞ്ഞത് ആശങ്ക പടർത്തിയിരുന്നു.

മൽസ്യബന്ധനത്തിനിടെ വെള്ളം കയറി വള്ളത്തിന്റെ 2 എഞ്ചിന്റെയും പ്രവർത്തനം നിലച്ചതാണ് വിനയായത്. നിയന്ത്രണം വിട്ട് കടലിൽ ഒഴുകിയ വള്ളം 53 കിലോമീറ്ററോളം സഞ്ചരിച്ചു. ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ടും മറൈൻ ആംബുലൻസും കപ്പലും ഹെലികോപ്റ്ററുമെല്ലാം തിരിച്ചിലിനിറങ്ങി. ഒടുവിൽ പരപ്പനങ്ങാടി സ്വദേശികളുടെ കുദ്ദൂസ് എന്ന മൽസ്യബന്ധന വള്ളമാണ് ഇവരെ കണ്ടെത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …