കോണ്‍ക്രീറ്റ് മിക്സിംഗ് മെഷീന് ആക്ടീവ സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. പാലോട് ആലുംമൂട് സ്വദേളി കുമാരപിള്ള (57) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെറ്റച്ചല്‍ ഇടമുക്കിലാണ് അപകടമുണ്ടായത്.
ജീപ്പില്‍ കെട്ടി വലിച്ചു കൊണ്ടു പോയ കോണ്‍ക്രീറ്റ് മിക്സിംഗ് മെഷീന് സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് അമിതവേഗത്തില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്കൂട്ടറുമായി കൂട്ടിയിടിച്ചതിന് ശേഷം ജീപ്പും കോണ്‍ക്രീറ്റ് മിക്സിംഗ് മെഷീനും റോഡില്‍ മറിഞ്ഞു.
മരിച്ച കുമാരപിള്ളക്കൊപ്പം യാത്ര ചെയ്തിരുന്ന രതീഷ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിതുര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. കുമാരപിള്ളയുടെ മൃതദേഹം വിതുര താലൂക്കാശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.