Breaking News

കൊല്ലം മണ്‍റോ തുരുത്തില്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി

മണ്‍റോ തുരുത്തില്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമന്‍ (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ദമ്ബതികളെ വീടിന് പുറത്ത് കാണുന്നില്ലായിരുന്നു. ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ എത്തി പരിശോധിക്കുമ്ബോള്‍ കതക് അടഞ്ഞ് നിലയിലാണ് കിടന്നിരുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസിന്‍റെ സാന്നിധ്യത്തില്‍ വാതില്‍ പൊളിച്ച്‌ അകത്തു കയറി പരിശോധിച്ചപ്പോഴാണ് പുരുഷോത്തമനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അടുത്ത മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വിലാസിനിയുടെ മൃതദേഹവും ഉണ്ടായിരുന്നു. ഭാര്യയെ വെട്ടിക്കൊന്ന ശേഷം പുരുഷോത്തമന്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വീടിന്‍റെ ഭിത്തിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഞങ്ങള്‍ പോവുകയാണെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സ്വത്തുക്കള്‍ വീതം വെക്കുന്നത് സംബന്ധിച്ചും കുറിപ്പില്‍ വിവരിക്കുന്നുണ്ട്. ദമ്ബതികളുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …