ബിഗ് ബാഷ് ലീഗില്‍ അഴിഞ്ഞാടി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്രെന്‍ മാക്‌സ് വെല്‍. കേവലം 64 പന്തില്‍ പുറത്താകാതെ 154 റണ്‍സാണ് മാക്‌സ് വെല്‍ അടിച്ചു കൂട്ടിയത്. മാക്‌സ്‌വെല്ലിന്റേയും അര്‍ധ സെഞ്ച്വറി നേടിയ മാര്‍ക്കസ് സ്റ്റോണ്‍സിന്റെയും മികവില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 273 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇതോടെ ടി20യിലെ ഏറ്റവും വലിയ സ്‌കോറുകളിലൊന്നായി ഇത് മാറി.
മറുപടി ബാറ്റിംഗില്‍ ഹൊബാര്‍ട്ട് ഹൂറിഗണ്‍സിന്റെ പ്രതിരോധം ആറ് വിക്കറ്റിന് 167 റണ്‍സിന് അവസാനിച്ചു. ഇതോടെ 106 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്റ്റാര്‍സ് സ്വന്തമാക്കിയത്. ഓപ്പറായി ഇറങ്ങിയ മാക്‌സ് വെല്‍ 20 പന്തിലാണ് 50 റണ്‍സ് സ്വന്തമാക്കിയത്. 41 പന്തില്‍ നൂറും 62 പന്തില്‍ 150ഉം പിന്നിടുകയായിരുന്നു. 64 പന്തില്‍ 22 ഫോറുകളും നാല് സിക്‌സുകളുമാണ് മാക്‌സ് വെല്‍ പായിച്ചത്.
ഇതോടെ ഐപിഎല്ലില്‍ മാക്‌സ്‌വെല്ലിനെ ടീമില്‍ നിലനിര്‍ത്തിയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇരട്ടി മധുരമാണ് ഈ ഇന്നിംഗ്‌സ് നല്‍കിയിരിക്കുന്നത്. മാക്‌സ്‌വെല്ലിനെ കൂടാതെ സ്‌റ്റോണ്‍സ് 31 പന്തില്‍ നാല് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 75 റണ്‍സെടുത്തു. ജോ ക്ലാര്‍ക്ക് 35ഉം നിക്ക് ലാര്‍ക്കിന്‍ മൂന്ന് റണ്‍സെടുത്തും പുറത്തായി. എട്ട് ബൗളര്‍മാരെയാണ് മാക്‌സ്‌വെല്ലിനെ മെരുക്കാനായി ഹൊബാര്‍ത്ത് അണിനിരത്തിയത്. എല്ലാവരും കൈ നിറയെ അടി വാങ്ങി കൂട്ടുകയായിരുന്നു.