കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൻറേതാണ് തീരുമാനം. ജനുവരി 23, 30 തീയതികളിലാണ് നിയന്ത്രണം.
ഈ ഞായറാഴ്ചകളിൽ അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടിയുള്ളവർക്ക് മാത്രമേ പുറത്തിറങ്ങാനാകു. എന്നാൽ ഈ ദിവസങ്ങളിൽ കെഎസ്ആർടിസി സർവീസ് നടത്തും. കൂടാതെ, സംസ്ഥാനത്തെ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസുകളും വെള്ളിയാഴ്ച മുതൽ അടച്ചിടും. സ്കൂളുകൾ പൂർണമായും ഓൺലൈനിലേക്ക് മാറും.
മാളുകളിലും, വ്യാപാര സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കണമെന്നും നിർദേശത്തിലുണ്ട്. അതേസമയം, തീയറ്ററുകളിലും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന. രാത്രികാല കർഫ്യൂവേണ്ടെന്ന് അവലോകനയോഗം തീരുമാനിച്ചു. ജില്ലകളെ തരംതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. രോഗികളുടെ എണ്ണവും ആശുപത്രി സൗകര്യവും പരിഗണിച്ചാണ് ജില്ലകളെ തരംതിരിക്കുക