ആധാറുമായി ബന്ധിപ്പിക്കാത്ത റേഷന്‍ കാര്‍ഡിലുള്ളവരുടെ പേരുകള്‍ കാര്‍ഡില്‍നിന്നു നീക്കാന്‍ കര്‍ശന നിര്‍ദ്ദേശം. ഫെബ്രുവരി 15ന് മുന്‍പായി ഇതു പൂര്‍ത്തിയാക്കാത്ത മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കെതിരെയാകും നടപടി. 25,000 ലേറെ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ ഇപ്പോഴും ആധാര്‍ ലിങ്കിങ് നടത്തിയിട്ടില്ലെന്നാണ് കണക്ക്. ഈ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് (പിങ്ക്, മഞ്ഞ കാര്‍ഡുകള്‍) പൊതുവിഭാഗത്തിലേക്കു (നീല, വെള്ള കാര്‍ഡുകള്‍) മാറ്റാനും നീക്കമുണ്ട്.
റേഷന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാന്‍ രണ്ട് മാര്‍ഗങ്ങളുണ്ട്. റേഷന്‍ കടകളിലെ ഇ പോസ് മെഷീന്‍ ഉപയോഗിച്ചു ലിങ്കിങ് നടത്തുകയാണ് ആദ്യ വഴി. കേരളത്തിലെ ഏതു റേഷന്‍ കടകളില്‍ നിന്നും ആധാര്‍ ലിങ്കിങ് നടത്താനാകും. പേര് ബന്ധിപ്പിക്കേണ്ടയാള്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി റേഷന്‍ കടകളിലെത്തണം. അക്ഷയ സെന്ററിലൂടെയും ലിങ്കിങ് നടത്താം