Breaking News

ആലവ കോടതിയില്‍ ദിലീപും അനുജനും അളിയനും എത്തണമെന്ന പ്രോസിക്യൂഷന്‍ വാശിക്ക് പിന്നില്‍ അറസ്റ്റ് മോഹം; മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ നടനേയും ബന്ധുക്കളേയും അഴിക്കുള്ളില്‍ അടയ്ക്കാന്‍ തന്ത്രങ്ങളുമായി ക്രൈംബ്രാഞ്ച്; ഇന്ന് ഹൈക്കോടതിയിലെ പോരാട്ടം രാമന്‍പിള്ള ജയിക്കുമോ?

മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുമെന്ന വിലയിരുത്തലില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി ക്രൈംബ്രാഞ്ച്. ദിലീപ് ഒളിവില്‍ പോയിട്ടില്ലെന്ന് ഉറപ്പിക്കാനാകും ശ്രമം. അല്ലാത്ത പക്ഷം ജാമ്യ ഹര്‍ജി തള്ളിയാല്‍ നടന്‍ സുപ്രീംകോടതിയെ സമീപിച്ച്‌ അറസ്റ്റ് വൈകിപ്പിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ ദിവസം നിര്‍ണ്ണായകമാണെന്ന് ദിലീപിനും അറിയാം.

ഹൈക്കോടതിയില്‍ അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ വാദങ്ങളിലാണ് ദിലീപിന്റെ പ്രതീക്ഷ. അതിനിടെ ആലുവയിലെ എട്ടേക്കര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി നടന്‍ എത്തി. ചൂണ്ടിയിലെ പള്ളിയിലായിരുന്നു പ്രാര്‍ത്ഥന. ഹൈക്കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ദിലീപും കുടുംബവും. ഇന്ന് പുലര്‍ച്ചെയാണ് എട്ടേക്കറിലെ സെന്റ് ജൂഡ് പള്ളിയില്‍ ദിലീപ് എത്തിയത്. പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തി അതിവേഗം മടങ്ങി.

ക്വട്ടേഷന്‍ പ്രകാരം നടിയെ പീഡിപ്പിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ തുറക്കുന്നതിനുള്ള പാറ്റേണ്‍ പരിശോധിക്കുന്നതിനെച്ചൊല്ലി ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ വാദപ്രതിവാദം നടന്നിരുന്നു. പ്രതികളുടെ സാന്നിധ്യത്തില്‍ ഫോണ്‍ തുറന്നു പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പു വരുത്തണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഫോണ്‍ തുറക്കുന്നതു കൃത്രിമത്തിന് ഇടയാക്കുമെന്നു പ്രതിഭാഗം വാദിച്ചു. ദിലീപ് കോടതിയില്‍ എത്തണമെന്ന വാദം പ്രോസിക്യൂഷന്‍ എടുത്തതിന് പിന്നില്‍ നടനെ എവിടെയുണ്ടെന്ന് ഉറപ്പിക്കാന്‍ കൂടിയായിരുന്നു. ഇതിലൂടെ അറസ്റ്റിന് വേണ്ട മുന്നൊരുക്കങ്ങളും നിരീക്ഷണങ്ങളും ഉറപ്പു വരുത്താനായിരുന്നു ശ്രമം. എന്നാല്‍ ഇന്നലെ ദിലീപ് കോടതിയില്‍ എത്തിയില്ല. എങ്കിലും ദിലീപ് ആലുവയില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ എല്ലാ പ്രതികളേയും അറസ്റ്റു ചെയ്യും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …