Breaking News

പിണങ്ങിപ്പോയ ഭാര്യ മടങ്ങിവരണം; സ്വന്തം ദേഹത്തും അനുജന്റെ ദേഹത്തും പെട്രോളൊഴിച്ച്‌ യുവാവിന്റെ ആത്മഹത്യാ ഭീഷണി

പിണങ്ങിപ്പോയ ഭാര്യ തിരികെയെത്തുന്നതിനായി സ്വന്തം ദേഹത്തും ബന്ദിയാക്കിയാക്കിയ ശേഷം അനുജന്റെ ദേഹത്തും പെട്രോളൊഴിച്ച്‌ തീപ്പെട്ടിയുമായി യുവാവ്. വെമ്ബായം ഒഴുകുപാറ ഈട്ടിമുട്ടില്‍ ഇന്ന് ഉച്ചയോടെയാണ് യുവാവിന്റെ ആത്മഹത്യാ ഭീഷണി മുഴക്കിയുള‌ള ആക്രമണം ഉണ്ടായത്. ഒഴുകുപാറ സജിന മന്‍സിലില്‍ ഷാജഹാന്‍(37) ആണ് സ്വന്തം സഹോദരന്‍ സഹീറിന്റെ മുറിയിലിട്ട് പൂട്ടി ആത്മഹത്യാ ഭീഷണി മുഴക്കി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചത്.

ഷാജഹാന് മാനസിക പ്രശ്‌നങ്ങളുണ്ട്. ഉമ്മയെയും സഹോദരിയെയും വീട്ടില്‍ നിന്ന് പുറത്താക്കിയാണ് ഇയാള്‍ സഹോദരനെ അപായപ്പെടുത്താനും സ്വയം ആത്മഹത്യ ചെയ്യാനും ശ്രമിച്ചത്. പൊലീസ് ഇടപെട്ട് പിണങ്ങിപ്പോയ ഭാര്യയെ കൊണ്ടുവരണം എന്നാവശ്യപ്പെട്ടായിരുന്നു പ്രശ്‌നങ്ങളെല്ലാം.

ബന്ധുക്കളെയും നാട്ടുകാരെയും അടുപ്പിക്കാതിരുന്നതോടെ അഗ്നിശമന സേനയും വെഞ്ഞാറമൂട് പൊലീസും സ്ഥലത്തെത്തി. സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ സൈജു നാഥിനോട് നയത്തില്‍ സംസാരിച്ച്‌ ഷാജഹാനെ പുറത്തെത്തിച്ച ശേഷം വീടിന് പിറകില്‍ നിന്ന് സംസാരിക്കുന്നതിനിടെ അഗ്‌നിശമന സേനാ അംഗങ്ങള്‍ ഷാജഹാന്റെയും സഹോദരന്റെയും മേല്‍ വെള‌ളമൊഴിച്ചു. പിന്നീട് ഇയാളെ കീഴ്‌പെടുത്തിയ ശേഷം അനുജനെ രക്ഷിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …