Breaking News

രണ്ട് ദിവസം മദ്യം മോഷ്ടിച്ചപ്പോള്‍ പിടിച്ചില്ല, മൂന്നാം ദിനം പിഴച്ചു; ബിവറേജസ് ഷോപ്പില്‍ നിന്ന് മദ്യം മോഷ്ടിച്ച രണ്ടുയുവാക്കൾ പിടിയില്‍

പവര്‍ ഹൗസ് റോഡിലെ ബിവറേജസ് ഷോപ്പില്‍ നിന്ന് മദ്യം മോഷ്ടിച്ച രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് കരകുളം ഏണിക്കര സ്വദേശികളായ രാഹുല്‍ ആര്‍.ജെ(22), അമിത് (23) എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ചേര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 4000 രൂപയുടെ മദ്യം മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. രണ്ടുദിവസമായി ഇവര്‍ മദ്യം വാങ്ങിയശേഷം പണമടയ്ക്കാതെ രക്ഷപ്പെടുകയായിരുന്നു പതിവ്.

സംശയം തോന്നിയ ജീവനക്കാര്‍ ഇന്നലെ ഇവര്‍ വന്നപ്പോള്‍ നിരീക്ഷിച്ചു. നിരീക്ഷണകാമറ പരിശോധിച്ചശേഷം മോഷ്ടാക്കള്‍ ഇവര്‍ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. യുവാക്കളെ തടഞ്ഞുനിറുത്തിയപ്പോള്‍ തങ്ങളെ ഇവര്‍ ആക്രമിച്ചെന്നും കട്ട കൊണ്ട് തലയ്ക്കടിച്ചെന്നും ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. യുവാക്കളില്‍ നിന്ന് രണ്ടുലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …