മോഹൻലാല്‍ നായകനായ ചിത്രം ‘നെയ്യാറ്റിൻകര ഗോപന്റെ ആറാ’ട്ട് തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. മികച്ച മാസ് എന്റര്‍ടെയ്‍നറാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ഒരു കംപ്ലീഷ് മോഹൻലാല്‍ ഷോയാണ് ചിത്രം. ആഗോള തലത്തില്‍ ചിത്രം നേടിയ ഗ്രോസ് കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍.
‘ആറാട്ട്’ എന്ന ചിത്രത്തിന് വമ്പൻ ഓപ്പണിംഗാണ് കിട്ടിയിരിക്കുന്നത്. ആഗോള തലത്തില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രം 17.80 കോടി രൂപയാണ് കളക്റ്റ് ചെയ്‍തിരിക്കുന്നത്. മോഹൻലാല്‍ നായകനായ ചിത്രം വൻ വിജയമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തത്.
NEWS 22 TRUTH . EQUALITY . FRATERNITY