Breaking News

വിദ്യാർത്ഥികളുമായുളള സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് മർദ്ദനം; മിന്നൽ പണിമുടക്ക്

കോട്ടയം തലയോലപ്പറമ്പിൽ വിദ്യാർത്ഥികളും ബസ് ജീവനക്കാരുമായുളള സംഘർഷത്തിൽ ഡ്രൈവർക്ക് മർദ്ദനം. കടുത്തുരുത്തി സ്വദേശി രഞ്ജുവിനാണ് പരുക്കേറ്റത്. പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറെ മർദ്ദിച്ചതിനെ തുടർന്ന് കോട്ടയം – എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

രഞ്ജുവിന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ടെന്നാണ് വിവരം. വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. ബസിനുള്ളിലുണ്ടായിരുന്ന ചില യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തിൽ ഉൾപ്പെട്ടവരെന്നു കരുതുന്ന മൂന്നു പേരെയും, ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …