ലേലത്തിലെടുത്ത തേക്ക് മുറിച്ചുമാറ്റിയപ്പോള്‍ കേടായെന്ന് കണ്ടതിനെത്തുടര്ന്ന്സ നഗരസഭക്കു മുന്നില്‍ ഉപേക്ഷിച്ചു. പന്തളം നഗരസഭ ഓഫീസിനരികില്‍ നിന്ന തേക്കാണ് നഗരസഭ കെട്ടിടത്തിന് വേരിറങ്ങി ബലക്ഷയം ഉണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് ലേലത്തിന് വെച്ചത്. അടൂര്‍ തുവയൂര്‍ സ്വദേശി രാജുവാണ് വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം 2.70 ലക്ഷം രൂപ ലേലത്തുക കെട്ടിവെച്ച് ഏറ്റെടുത്തത്. തുടര്‍ന്ന്, ഞായറാഴ്ച രാവിലെ യന്ത്രസഹായത്തോടെ മുറിച്ചുമാറ്റിയെങ്കിലും ഉള്‍ഭാഗം പൂര്‍ണമായും പൊള്ളയായിരുന്നു. തുടര്‍ന്ന്, രാജു മരം നഗരസഭക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. കെട്ടിവെച്ച ലേലത്തുകയും ചെലവായ തുകയും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജു നഗരസഭ സെക്രട്ടറിക്ക് പരാതിയും നല്‍കിയിരിക്കുകയാണ്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …