Breaking News

‘അവസരം കിട്ടുമ്ബോള്‍ കയറി പിടിക്കുന്നതിനേക്കാള്‍ ഭേദമല്ലേ നേരിട്ട് ചോദിക്കുന്നത്?: വിനായകനെ പിന്തുണച്ച്‌ ജോമോള്‍

മീ ടൂ ആരോപണത്തില്‍ നടന്‍ വിനായകന്‍ നല്‍കിയ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വിനായകനെ പിന്തുണയ്ക്കുന്നവരില്‍ ആക്ടിവിസ്റ്റ് ജോമോള്‍ ജോസഫുമുണ്ട്. വിനായകന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ജോമോള്‍ ചോദിക്കുന്നു. ഒരു പെണ്ണിന്റെ ആങ്ങള റോളില്‍ നാളുകളോളം അവളുടെ കൂടെ നടന്നിട്ട്‌, അവസരം കിട്ടുമ്ബോള്‍ അവളെ കയറി പിടിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്, അവളോട് ലൈംഗികമായ താല്പര്യമാണ് തനിക്കുള്ളത് എന്ന് തുറന്നു പറയുന്നതെന്ന് ജോമോള്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.

ജോമോള്‍ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വിനായകന്‍ പറഞ്ഞതിലെന്താ തെറ്റ് ?!
1. ‘എനിക്ക് പത്തു സ്ത്രീകളുമായി ഫിസിക്കല്‍ റിലേഷന്‍ ഉണ്ടായിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ ആണ് കണ്‍സെന്റ് ചോദിച്ചത്.. ‘
എത്ര സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു താല്പര്യം പുരുഷന്മാരോട് തുറന്നു പറയാന്‍ കഴിയും? പുരുഷന്‍മാര്‍ മുന്‍കൈയെടുത്തോ, പുരുഷന്മാരുടെ താല്പര്യത്തിന് അനുസരിച്ചു വഴങ്ങി കൊദുക്കുകയൊ ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് സ്ത്രീകള്‍ എന്ന പൊതുബോധം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നില്ലേ ? സ്ത്രീകള്‍ക്ക് എത്രത്തോളം ലൈംഗീക സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തില്‍ ഉണ്ട് ?

2. ‘ഊള ഫാന്‍സുകള്‍ വിചാരിച്ചാല്‍ ഒരു സിനിമയെ വിജയിപ്പിക്കാനോ തകര്‍ക്കാനോ കഴിയില്ല. ഫാന്‍സ്‌ അസോസിയേഷനുകള്‍ പിരിച്ചു വിടാന്‍ മഹാ നടന്മാര്‍ തയ്യാറാകണം ‘
എന്തൊക്കെ ആഭാസങ്ങളാണ് പല നടന്മാരുടെയും ഫാന്‍സ്‌ എന്ന് പറയുന്നവര്‍ കാട്ടി കൂട്ടുന്നത്? ഒരു സിനിമ റിലീസ് ആയി കഴിഞ്ഞാല്‍ ആ സിനിമയെ തകര്‍ക്കാനായി മറ്റു നടന്മാരുടെ ഫാന്‍സ്‌എന്ന് പറയുന്നവര്‍ കാട്ടി കൂട്ടുന്നത് എന്തൊക്കെയാണ്? മാന്യമായ, പക്ഷം പിടിക്കാത്ത സിനിമാ നിരൂപണം പോലും നമ്മുടെ സമൂഹത്തില്‍ ഇന്ന് പ്രായോഗീകമാണോ ?

3. ‘ഞാന്‍ ഒരു കലാകാരനല്ല, പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നവന്‍ മാത്രമാണ്’
സിനിമാ നടന്മാരും നടികളും ചെയ്യുന്നത് പ്രതിഫലം ലക്ഷ്യമിട്ട് അവരുടെ ജോലി മാത്രമല്ലേ? നമ്മള്‍ ഓരോരുത്തരും ഓരോ ജോലികള്‍ ചെയ്യുന്നതും നമുക്ക് പ്രതിഫലം ലഭിക്കാനും അതുകൊണ്ട് മെച്ചപ്പെട്ട ജീവിത നിലവാരത്തില്‍ ജീവിക്കാനുമല്ലേ ? അതില്‍ നിന്നും മാറി സിനിമ നടന്മാര്‍ക്കും നടികള്‍ക്കും കലാകാരന്മാര്‍ കലാകാരികള്‍ എന്ന പ്രിവിലേജുകള്‍ നല്‍കിക്കൊണ്ട്, അവര്‍ക്ക് പ്രത്യേക പരിവേഷം നല്കപ്പെടുന്നില്ലേ ? സിനിമാ അഭിനയത്തേയും മറ്റേതൊരു ജോലിയെ പോലെയും കണക്കാന്‍ നമുക്ക് കഴിയാത്തതെന്താ?

4. ‘ഞാന്‍ കണ്‍സെന്റ് ചോദിച്ച്‌ ഫിസിക്കല്‍ റിലേഷനില്‍ ഏര്‍പ്പെട്ടാല്‍ അത് #me_too ആകുമോ? എങ്കില്‍ ഞാന്‍ ഇനിയും me too ചെയ്യും’
പരസ്പര താല്പര്യപ്രകാരവും സമ്മത പ്രകാരവും ലൈംഗീക ബന്ധത്തില്‍ എര്‍പ്പെട്ട്‌, നാളുകള്‍ കഴിയുമ്ബോള്‍ തന്റെ ലൈംഗീക പങ്കാളിക്കെതിരെ ലൈംഗീക പീഡന ആരോപണം me too ആരോപണവുമായി ഉന്നയിക്കുന്ന നിരവധി കാഴ്ചകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അത് ശുദ്ധ തോന്നിയവാസമല്ലേ ? ഈ തോന്ന്യവാസം പലരും ചെയ്യുന്നത് തന്റെ ലൈംഗീക പങ്കാളി ആയിരുന്ന ആളെ തകര്‍ക്കാനോ,

മറ്റു പല സ്വാര്‍ത്ഥ ലക്ഷ്യങ്ങളോ ഒക്കെ മുന്നില്‍ കണ്ടുകൊണ്ടാണ്. ഇത്തരം മോശം പ്രവണതകള്‍ മഹത്തായ മൂവ്മെന്റ് ആയ me too വിനെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കള്ള ആരോപണങ്ങളുമായി വരുന്ന സ്ത്രീകളെയും തുറന്നു കാണിക്കപ്പെട്ടേ മതിയാകൂ. സ്ത്രീകളിലും കള്ളം പറയുന്നവരും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും ഉണ്ട്. കുറ്റകൃത്യങ്ങള്‍ പുരുഷന്മാരുടെ മാത്രം കുത്തകയൊന്നുമല്ല.

Note : ഒരു പെണ്ണിന്റെ ആങ്ങള റോളില്‍ നാളുകളോളം അവളുടെ കൂടെ നടന്നിട്ട്‌, അവസരം കിട്ടുമ്ബോള്‍ അവളെ കയറിപിടിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്, അവളോട് ലൈംഗീകമായ താല്പര്യമാണ് തനിക്കുള്ളത് എന്ന് അവളോട് തുറന്നു പറയുന്നത് ? ആ കടന്നുകയറ്റം നല്‍കുന്ന ട്രോമയാണോ തുറന്നു പറച്ചില്‍ നല്‍കുന്ന ട്രോമയാണോ ഒരു പെണ്ണിനെ തകര്‍ക്കുന്നത് ? പല പുരോഗമന വാദികളും ചിന്തിക്കേണ്ട വിഷയമാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …