നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കി സര്‍ക്കാര്‍. സിപിഐ എം നേതാവായ സീമക്ക് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കാന്‍മാര്‍ച്ച് 30ന് കൂടിയ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ മാസം നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ ഹ ഇതു സംബന്ധിച്ച ഉത്തരവിറക്കി.
പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിച്ചതോടെ ടി.എന്‍ സീമക്ക് പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ഐ.എ.എസ് ലഭിക്കുന്നയാള്‍ക്ക് മിനിമം 25 വര്‍ഷംസര്‍വീസാകുമ്പോള്‍ ലഭിക്കുന്ന പദവിയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനം. അതത് കേഡറില്‍ ഒഴിവ് വരുന്ന മുറക്ക് മാത്രമാണ് ഐ.എ.എസുകാര്‍ക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിക്കുന്നത്.
1.82 ലക്ഷം രൂപയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും, ഡി.എ, അടിസ്ഥാന ശമ്പളത്തിന്റെ 8 മുതല്‍ 24 ശതമാനം വീട്ട് വാടക അലവന്‍സ് (HRA) ആയും ഇവര്‍ക്ക് ലഭിക്കും. എച്ച്.ആര്‍.എ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കും.
കാര്‍, പേഴ്‌സണല്‍ സ്റ്റാഫ് ( സി.എ, ഡ്രൈവര്‍, പ്യൂണ്‍) എന്നിവരും ഇവര്‍ക്കുണ്ടാകും. ഫോണ്‍ ചാര്‍ജ്, മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ഈ പദവിയിലേക്കാണ് ടി.എന്‍. സീമ ഉയര്‍ത്തപ്പെട്ടത്. അതിന്റെ ഭാഗമായാണ് പേഴ്‌സണല്‍ സ്റ്റാഫിനെ നീയമിക്കാന്‍ അനുമതി നല്‍കിയത്.