തലശേരി : കണ്ണൂര്‍ – തലശേരി റെയില്‍വേ പാളത്തില്‍ സുപ്രീം കോടതി അഭിഭാഷകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.സുപ്രീം കോടതി അഭിഭാഷകനായ എ.പി.മുകുന്ദനാണ്(60) താഴെചൊവ്വയില്‍ ട്രെയിന്‍ തട്ടി മരിച്ചത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മുകുന്ദന്‍ വിഷു ആഘോഷത്തിനായി താഴെചൊവ്വ പുളുക്കൂല്‍ പാലത്തിന്നടുത്തുള്ള സഹോദരി സത്യഭാമയുടെ വീട്ടിലെത്തിയതായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴര മണിയോടെയാണ് നടക്കാനിറങ്ങിയതത്.ഇതിനിടെ നാഗാലാന്‍റില്‍ അഡ്വക്കറ്റ് ജനറലായ സഹോദരന്‍ ബാലഗോപാലന്‍ സത്യഭാമയെ വിളിച്ച് മുകുന്ദനെക്കുറിച്ച് അന്വേഷിക്കയും ചെയ്തിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുകുന്ദന്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിന്നിടെയാണ് താഴെചൊവ്വയില്‍ ട്രെയിന്‍ തട്ടി മരിച്ച വിവരമറിയുന്നത്. മൃദുലയാണ് ഭാര്യ. ഒരുമകളുണ്ട്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY