Breaking News

സ്മാര്‍ട്ട്‌ഫോണുകളിലൂടെയാണോ ഇപ്പോള്‍ നിങ്ങൾ പണമിടപാടുകള്‍ നടത്തുന്നത് ?​ എങ്കിൽ പൊലീസ് നല്‍കുന്ന ഈ മുന്നറിയിപ്പ് ശ്രദ്ധിക്കൂ

സ്മാര്‍ട്ട്‌ഫോണുകളിലൂടെ സാമ്ബത്തിക ഇടപാടുകള്‍ നടത്തുമ്ബോള്‍ ചില ചതിക്കുഴികളും കാത്തിരിക്കുന്നുണ്ട്. പ്രധാനമായും യു പി ഐ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ ഉപഭോക്താക്കള്‍ക്ക് അറിവും ശ്രദ്ധയും ആവശ്യമാണെന്ന മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്.

പ്‌ളേ സ്റ്റോറുകള്‍, ആപ്പ് സ്റ്റോറുകള്‍ വഴി മാത്രമേ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവു. വാട്സാപ്പിലും മറ്റും ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച്‌ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ സാമ്ബത്തിക നഷ്ടത്തിനും അതിനൊപ്പം സുരക്ഷ പ്രശ്നങ്ങള്‍ക്കും ഇടയാക്കിയേക്കാം.

പോസ്റ്റിന്റെ പൂര്‍ണരൂപം

വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ഇപ്പോള്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണുകളിലൂടെയാണ് സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നത്. യുപിഐ, മൊബൈല്‍ വാലറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതികള്‍ വന്‍പിച്ച സ്വീകാര്യത നേടിക്കഴിഞ്ഞു.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നല്‍കുന്ന സൗകര്യം വളരെ വലുതാണ്. എന്നിരുന്നാലും, അപകടസാധ്യതകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ ഉപഭോക്താക്കള്‍ക്ക് അറിവും ശ്രദ്ധയും ആവശ്യമാണ്.

സൈബര്‍ കുറ്റവാളികള്‍ ഉപഭോക്താക്കളെ കബളിപ്പിച്ച്‌ യഥാര്‍ത്ഥ ആപ്പുകള്‍ പോലെ തോന്നിക്കുന്ന വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിക്കാനും അവരുടെ സ്‌മാര്‍ട്ട്‌ഫോണിലേക്ക് ബാക്ക്‌ഡോര്‍ എന്‍ട്രി അനുവദിക്കാനും കഴിയും.

വാലറ്റുകള്‍ അധികാരികമായത് എന്ന് ഉറപ്പാക്കിയ ശേഷം പ്‌ളേ സ്റ്റോറുകള്‍, ആപ്പ് സ്റ്റോറുകള്‍ വഴി മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

SMS ലൂടെയോ, മറ്റു ലിങ്കുകളിലൂടെയോ, ഇമെയില്‍ വഴിയോ അയച്ചുകിട്ടുന്ന ലിങ്കുകള്‍ വഴി ഒരിക്കലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …