ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ മുന്നേറ്റം നടത്തി. ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങില്‍ പാക്കിസ്ഥാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കാണ് കയറി.
105 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നേടിയ പത്ത് വിക്കറ്റ് വിജയമാണ് പോയിന്‍റ് പട്ടികയില്‍ മുന്നേറാന്‍ ഇന്ത്യക്ക് സഹായകമയത്. ജയത്തോടെ ഇന്ത്യയുടെ പോയന്റ് നില 108 ആയി.
ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറിയതോടെയാണ് 106 പോയന്റാണുള്ള പാക്കിസ്ഥാന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വിന്‍ഡീസിനെതിരായ പരമ്ബര വിജയമാണ് പാക്കിസ്ഥാനെ മൂന്നാം സ്ഥാനത്തേക്കെത്തിച്ചിരുന്നത്. ന്യൂസിലാന്റാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും.
NEWS 22 TRUTH . EQUALITY . FRATERNITY