വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പന്നികളെ കൊന്നുതുടങ്ങി. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഫാമില്‍ രാത്രി 10 മണിയോടെയാണ് പന്നികളെ കൊന്നു തുടങ്ങിയത്. ഇന്നലെ സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്ധ സംഘം പ്രദേശത്ത് ക്യാമ്ബ് ചെയ്യുകയാണ്. തവിഞ്ഞാലിലെ ഫാമില്‍ 360 പന്നികളാണ് ഉള്ളത്.
ഘട്ടം ഘട്ടമായി പന്നികളെ കൊല്ലാന്‍ തീരുമാനിച്ചതനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 10 മണിയോടെ പന്നികളെ കൊന്നുതുടങ്ങി. മാനന്തവാടി നഗരസഭയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി സര്‍വൈലന്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഫാമിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. സംസ്ഥാനത്തേക്കുള്ള പന്നിക്കടത്ത് തടയുന്നതിന് വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക പരിശോധന തുടരുകയാണ്.