കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോദയില്‍ നിന്നുള്ള മെഡല്‍വാരല്‍ തുടര്‍ന്ന് ഇന്ത്യ. 9 സ്വര്‍ണ്ണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്. ഗുസ്തിയില്‍ ഇന്നലെ മാത്രം മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ ഇന്ത്യന്‍ നിരയില്‍ ഇന്ന് ആറ് പേരാണ് മെഡല്‍ ഉറപ്പിച്ച പോരാട്ടത്തിനിറങ്ങുന്നത്.
മെഡല്‍വേട്ടയില്‍ 50 സ്വര്‍ണ്ണമടക്കം 140 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മുന്നില്‍. 47 സ്വര്‍ണ്ണമടക്കം 131 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് തൊട്ടുപിന്നിലുണ്ട്. 19 സ്വര്‍ണ്ണമടക്കം 67 മെഡലുമായി കാനഡ, 17 സ്വര്‍ണ്ണമടക്കം 41 മെഡലുകളുമായി ന്യൂസിലാന്റും 9 സ്വര്‍ണ്ണം, 8 വെള്ളി, 9 വെങ്കലമടക്കം 26 സ്വര്‍ണ്ണവുമായി ഇന്ത്യ എന്നിവരാണ് മൂന്ന് നാല് അഞ്ച് സ്ഥാനത്തുള്ളത്.
മെഡല്‍വാരുന്ന ഗുസ്തി ഇനത്തില്‍ പൂജ ഖലോട്ട്, നവീന്‍, പൂജ സിഹാഗ്, വിനേഷ് ഫോഗട്ട്, രവി ദാഹിയ, ദീപക് നെഹ്‌റ എന്നിവരെല്ലാം ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കിറങ്ങും. ബോക്‌സിംഗില്‍ നീതു ഗാന്‍ഖാസ് കാനഡയുടെ ഇന്ത്യന്‍ വംശജ പ്രിയങ്ക ധില്ലനെയാണ് സെമിയില്‍ നേരിടുന്നത്.