സംസ്ഥാനത്ത് തെരുവുനായ നിയന്ത്രണത്തിന് തീവ്രയജ്ഞപരിപാടിക്ക് 684 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പട്ടികയിലുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ചേര്‍ത്താണിത്.
ആരോഗ്യ വകുപ്പിന്റെ പട്ടികയില്‍ 514 ഹോട്ട്‌സ്‌പോട്ടുകളും മൃഗസംരക്ഷണ വകുപ്പിന്റെ പട്ടികയില്‍ 170 ഹോട്ട്‌സ്‌പോട്ടുകളുമാണ് ഉള്ളത്.
നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം അനുസരിച്ച് ഇതില്‍ മാറ്റം ഉണ്ടാകും. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ചാണിത്. ഒരു മാസം പത്തോ അതില്‍ കൂടുതലോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യപിക്കുക.
നായയുടെ കടിയേറ്റ് ചികിത്സാകേന്ദ്രങ്ങളില്‍ എത്തുന്നവരുടെ കണക്കാണ് ആരോഗ്യവകുപ്പിന്റെ ഹോട്ട്‌സ്‌പോട്ടിന്റെ ആധാരം. എന്നാല്‍ വളര്‍ത്തു മൃഗങ്ങളുടെ കടിയേറ്റതിന്റെ കണക്കാണ് മൃഗസംരക്ഷണവകുപ്പ് പരിഗണിച്ചത്.
ആരോഗ്യവകുപ്പിന്റെ കണക്കില്‍ പത്തനംതിട്ടയാണ് മുന്നില്‍. 64 ഹോട്ട്‌സ്‌പോട്ടുകളാണു അവിടെയുള്ളത്.
ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വിവിധ ജില്ലകളില്‍:
തിരുവനന്തപുരം – 33,
കൊല്ലം – 29,
പത്തനംതിട്ട – 64,
ആലപ്പുഴ – 39,
കോട്ടയം – 25,
ഇടുക്കി – 31,
എറണാകുളം – 56,
തൃശൂര്‍ – 58,
പാലക്കാട് – 34,
മലപ്പുറം – 29,
കോഴിക്കോട് – 30,
വയനാട് – 32,
കണ്ണൂര്‍ – 25,
കാസര്‍കോട് – 29.