Breaking News

ഇന്ത്യന്‍ 2-ല്‍ അഭിനയിക്കാന്‍ കമല്‍ഹാസന്‍ വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം…

വിക്രം എന്ന സിനിമയുടെ തകര്‍പ്പന്‍ വിജയം ഉലകനായകന്‍ കമല്‍ഹാസന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവ് കൂടിയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ 2-ല്‍ കമല്‍ഹാസന്‍റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോക്‌സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.

നേരത്തെ വിക്രം സമീപകാലത്തെ ഏറ്റവും വലിയ പണംവാരി പടങ്ങളിലൊന്നായിരുന്നു. ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസില്‍ 432.50 കോടി രൂപ നേടിയ ഈ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറി. ഈ തുകയില്‍ 307.60 കോടി ഇന്ത്യയില്‍ നിന്ന് മാത്രം നേടിയതാണ്.

വിക്രമിന്റെ വിജയത്തിന് ശേഷം, വെറ്ററന്‍താരം കമല്‍ഹാസന്‍ തന്റെ അടുത്ത റിലീസായ ഇന്ത്യന്‍ 2വില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എസ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 1996-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യന്‍ 2, ശങ്കറിന്റെ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നാണ്.

ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ കമല്‍ ഹാസന്‍ 150 കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്. 2015 ആയിരുന്നെങ്കില്‍ ഇത് പ്രേക്ഷകര്‍ക്ക് ഒരു ഞെട്ടലുണ്ടാക്കിയേക്കാം, എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍, അഭിനേതാക്കള്‍ അവരുടെ മാര്‍ക്കറ്റ് മൂല്യം തങ്ങളുടെ എതിരാളികളേക്കാള്‍ ഉയര്‍ന്നതായി ഉറപ്പാക്കാന്‍ വേണ്ടി പ്രതിഫലം വന്‍തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്.

കമലിനെ കൂടാതെ രാകുല്‍ പ്രീത് സിംഗ്, കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, ജെയ്‌സണ്‍ ലാംബര്‍ട്ട്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. റെഡ് ജയന്റ് മൂവീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദര്‍ ആണ്. സിനിമ ഏകദേശം 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. എന്നാല്‍, ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെ വന്നിട്ടില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …