Breaking News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ബീഡിയും നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി

സെന്‍ട്രല്‍ ജയിലില്‍ നിന്ന് റിമാന്‍ഡ് തടവുകാരനില്‍ നിന്ന് കഞ്ചാവ് ബീഡിയും നിരോധിത പുകയില ഉല്‍പന്ന പാക്കറ്റുകളും ജയില്‍ അധികൃതര്‍ പിടികൂടി. റിമാന്‍ഡ് പ്രതി മുസ്തഫയില്‍ നിന്നാണ് ദേഹപരിശോധനയ്ക്കിടെ പിടികൂടിയത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ജയിലിലെ ആറാം ബ്ളോക്ക് പരിസരത്തെ തെങ്ങിന്റെ മുകളില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിച്ച ബ്ളോക്കിനു സമീപം വെച്ചാണ് ഫോണുകള്‍ പിടിച്ചെടുത്തത്. ഇതിനു മുന്‍പായി ജയിലിലെ പാചകപുരയില്‍ നിന്നും രണ്ടുകിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റു ചെയ്തിരുന്നു. സെന്‍ട്രല്‍ ജയിലില്‍ നിന്നും തുടര്‍ച്ചയായി കഞ്ചാവ് ഉള്‍പ്പെടെയുള്ളവ പിടികൂടുന്നത് കനത്ത സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തല്‍.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ജയില്‍ അടുക്കളയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ബീഡിയും നിരോധിതപുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തത് ഗൗരവകരമായ സംഗതിയായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. മെസ്സിലെ ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് പഴയസാധനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്തുനിന്നാണ് ബീഡിയും നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സും പിടികൂടിയത്. ഒന്‍പതു പാക്കറ്റ് ബീഡിയും രണ്ട് പായ്ക്കറ്റ് ഹാന്‍സുമാണ് പിടിച്ചെടുത്തത്. അടുക്കളയില്‍ ജോലി ചെയ്ത തടവുകാരെയെല്ലാം ചോദ്യം ചെയ്തുവെങ്കിലും ആരാണ് ഇതുകൊണ്ടുവച്ചതെന്ന് കണ്ടെത്തിയില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …