Breaking News

ഒന്നിനും കുറവ് വരാതെയുള്ള ബജറ്റാണ്; നികുതി വര്‍ദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി കേന്ദ്രം ഏകപക്ഷീയമായി 2,700 കോടി രൂപയായി കുറച്ചു. വലിയ പ്രതിസന്ധി നേരിടുന്ന സമയത്തും ഒന്നിനും കുറവ് വരാതെയുള്ള ബജറ്റാണ്. പെട്രോളിനും മദ്യത്തിനുമാണ് ആകെ നികുതി കൂട്ടാൻ പറ്റുന്നത്. മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്. സർക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല. കേരളത്തിൽ ഏറ്റവും വലിയ നികുതിയല്ല.1000 രൂപ വരെയുള്ള കുപ്പിക്ക് 20 രൂപ മാത്രമാണ് കൂടുന്നത്.

വൻകിട മാളുകാർക്കും സാധാരണക്കാരനും ഒരേ നികുതിയാണ് നിലവിലുള്ളത് അതിലാണ് മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ന്യായവില 20 ശതമാനം കൂട്ടിയതിനെയും മന്ത്രി ന്യായീകരിച്ചു. പ്രളയവും കോവിഡും കാരണം കഴിഞ്ഞ അഞ്ച് വർഷമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പല സ്ഥലത്തും യഥാർത്ഥ വിലയുടെ മൂന്നിലൊന്ന് പോലുമില്ല. 2010 ന് ശേഷം ആദ്യമായാണ് ന്യായവിലയില്‍ മാറ്റം വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദുർബല വിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് സോഷ്യൽ സെക്യൂരിറ്റി സീഡ് ഫണ്ട് വഴി അധിക വിഭവങ്ങൾ സമാഹരിക്കുന്നത്.  ഇതിനായി 500 മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപയും 1,000 രൂപ മുതൽ 40 രൂപ വരെയും പെട്രോൾ, ഡീസൽ എന്നിവയ്ക്ക് കുപ്പി ഒന്നിന് 2 രൂപയും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കും ഒറ്റത്തവണ സെസ് വർദ്ധിപ്പിച്ചിട്ടുണ്ട്

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …