മഡ്രിഡ്: വലൻസിയയെ 2-0 ന് കീഴ്പ്പെടുത്തി സ്പാനിഷ് ലീഗ് കിരീട പോരാട്ടം സജീവമാക്കി നിർത്തി റയൽ മഡ്രിഡ്. 52-ാം മിനിറ്റിൽ മാർക്കോ അസെൻസിയോയും രണ്ട് മിനിറ്റിനു ശേഷം വിനീസ്യൂസ് ജൂനിയറുമാണ് ഗോളുകൾ നേടിയത്.
72-ാം മിനിറ്റിൽ ഡിഫൻഡർ ഗബ്രിയേൽ പൗളിസ്റ്റ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് വലൻസിയ 10 പേരുമായാണ് കളിച്ചത്. 19 കളികളിൽ നിന്ന് 45 പോയന്റുമായി റയൽ രണ്ടാം സ്ഥാനത്താണ്.
ഒന്നാം സ്ഥാനത്തുള്ള ബാഴ്സയേക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ് റയൽ. ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് കഴിഞ്ഞ ദിവസം പരിശീലകൻ ഗെന്നാരോ ഗാട്ടുസോയെ പുറത്താക്കിയ വലൻസിയ 20 പോയിന്റുമായി പതിനാലാം സ്ഥാനത്താണ്.