പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി 20,000 രൂപ വിലവരുന്ന ഇ-പോസ് മെഷീൻ മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അടൂർ സ്വദേശി എബി ജോണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മെഷീൻ കണ്ടെത്താനായില്ല. ജനുവരി 27നാണ് മോഷണം നടന്നത്.
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് എബി ജോൺ. മദ്യലഹരിയിലായിരുന്ന ഇയാൾ പൊലീസിനെ കബളിപ്പിച്ച് ഇ-പോസ് മെഷീനുമായി സ്ഥലം വിടുകയായിരുന്നു. മെഷീൻ വഴിയിലെവിടെയോ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി.
ഇയാൾ പറഞ്ഞ സ്ഥലത്ത് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും മെഷീനിലുണ്ടായിരുന്ന പേപ്പറുകൾ മാത്രമാണ് കണ്ടെത്തിയത്.