കറാച്ചി: പാകിസ്ഥാന്റെ യുവ പേസർ ഷഹീൻ അഫ്രീദിയും പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷാ അഫ്രീദിയും വിവാഹിതരായി. കറാച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. കഴിഞ്ഞ വർഷമാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
വിവാഹ ചടങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ സർഫറാസ് ഖാൻ, ശതബ് ഖാൻ, നസീം ഷാ എന്നിവർ പങ്കെടുത്തു. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീം ലാഹോർ ക്വാലാൻഡേഴ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിവാഹ ചിത്രങ്ങൾ പങ്കിട്ടു. കഴിഞ്ഞ വർഷം നടന്ന ടി 20 ലോകകപ്പിനിടെ കാലിന് പരിക്കേറ്റ അഫ്രീദി പാകിസ്ഥാൻ സൂപ്പർ ലീഗിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
ഫെബ്രുവരി 13നാണ് പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ എട്ടാം സീസൺ ആരംഭിക്കുന്നത്. ആദ്യ മത്സരം ലാഹോർ ക്വാലാൻഡേഴ്സും മുൾട്ടാൻ സുൽത്താൻസും തമ്മിലാണ്. ഷഹീൻ അഫ്രീദിയാണ് ലാഹോർ ടീമിന്റെ ക്യാപ്റ്റൻ.