Breaking News

മൂന്നാറില്‍ ശൈശവ വിവാഹം വീണ്ടും; 17കാരിയെ വിവാഹം ചെയ്തത് 26കാരന്‍

ഇടുക്കി: മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം. 26 കാരനാണ് 17 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തത്. 2022 ജൂലൈയിലായിരുന്നു വിവാഹം. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിഞ്ഞതോടെ വരനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ ദേവികുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിക്ക് പ്രായപൂർത്തിയായെന്ന് പറഞ്ഞാണ് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തിയത്. ഗർഭിണിയായതിനു ശേഷമാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് പുറത്തറിയുന്നത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ബാലാവകാശ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബാലാവകാശ കമ്മീഷനു മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.

ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി. കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികൾ ഒളിവിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

About News Desk

Check Also

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ …