തിരുവനന്തപുരം: കേരള പോലീസിന്‍റെ ഓപ്പറേഷൻ ‘ആഗി’ലും പിടികൊടുക്കാതെ തലസ്ഥാനത്തെ ഗുണ്ടാ നേതാക്കൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് മാത്രം 297 ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഓംപ്രകാശും പുത്തൻപാലം രാജേഷും അപ്പോഴും പിടിക്കപ്പെട്ടിട്ടില്ല.
ഹൈദരാബാദ്, ബെംഗളൂരു, ഊട്ടി, സേലം, മംഗളൂരു എന്നിവിടങ്ങളിൽ ഇവർക്കായി പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഷാഡോ പോലീസ് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്തൊട്ടാകെ 3,501 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 2,507 പേർ അറസ്റ്റിലായി. 1,673 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.