കൊച്ചി: അനധികൃത ഫ്ളക്സ് ബോർഡ് വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്. ക്ഷമയെ ബലഹീനതയായി കാണരുതെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ വ്യവസായ സെക്രട്ടറിയെ കോടതി രൂക്ഷമായി വിമർശിച്ചു. സത്യവാങ്മൂലം നൽകാത്തതിനായിരുന്നു വിമർശനം.
പഴയ ബോർഡുകൾ മാറ്റി പുതിയവ സ്ഥാപിച്ചതായി തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും കോടതി വിമർശിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളുടെ എണ്ണം വർദ്ധിക്കുകയാണെന്നും കോടതി പറഞ്ഞു.