തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബംഗളൂരുവിലേക്ക് മാറ്റും. എയർലിഫ്റ്റ് ചെയ്യാൻ സാധ്യത. രോഗബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകൾ നൽകിയിട്ടുണ്ടെന്നും അണുബാധ കുറയുന്നുണ്ടെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
അണുബാധ നിയന്ത്രണവിധേയമായതിനാൽ കൂടുതൽ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. ബുധനാഴ്ച വൈകീട്ട് വിമാനമാർഗം ബംഗളൂരുവിലേക്ക് കൊണ്ടുപോകും. കാൻസർ ചികിത്സ പൂർത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് മടങ്ങുക.