Breaking News

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ; സർക്കാരിനെ വിമർശിച്ച് ജ. ദേവൻരാമചന്ദ്രൻ

തിരുവനന്തപുരം: കോടതി ഇടപെടലുകൾ ഉണ്ടായിട്ടും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് വിമർശിച്ച് ഹൈക്കോടതി. റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ അർത്ഥമില്ലെന്നും പറഞ്ഞു. “ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുവുമാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ല കോടതിയാണോ അതോ സർക്കാരാണോ കൂടുതൽ ആശങ്കപ്പെടേണ്ടത്. എം.ജി റോഡിൽ കുഴി തുറന്നിരിക്കുന്നത് ആരുടെ തെറ്റാണെന്നും ജില്ലാ കളക്ടർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും” കോടതി ചോദിച്ചു.

ഒരു ജീവൻ നഷ്ടപ്പെട്ടിട്ടും ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. ഒരു റിബൺ കെട്ടി കുഴി മറക്കാൻ ശ്രമിക്കുന്നു. വിഷയത്തിൽ കളക്ടറുടെ റിപ്പോർട്ട് പോലും വന്നിട്ടില്ല. അമിക്കസ് ക്യൂറിയാണ് മരിച്ച കുട്ടിയുടെ കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് കേസ് പരിഗണിച്ചത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ ക്രിമിനൽ കുറ്റമാണ്. 10 ദിവസമായിട്ടും കുഴി നന്നാക്കാത്തത് ഞെട്ടിപ്പിക്കുന്നതാണ്. ജില്ലാ കളക്ടർ നടപടിയെടുക്കാത്തതിനാലാണ് ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തത്. ക്രിമിനൽ നടപടിയും നഷ്ടപരിഹാരവും ഉണ്ടാകണം. കളക്ടറുടെ റിപ്പോർട്ട് വന്ന ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്ന് വ്യക്തമാക്കിയ കോടതി കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും.

About News Desk

Check Also

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. …