Breaking News

മുഖ്യമന്ത്രിയുടെ നിർദേശം; ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് 

തിരുവനന്തപുരം: പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദർശനം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരമാണ് ഉമ്മൻ ചാണ്ടിയെ കണ്ടതെന്ന് വീണാ ജോർജ് പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സന്ദർശനത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരെയും താൻ കണ്ടെന്നും മന്ത്രി പറഞ്ഞു. ഡോ.മഞ്ജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മൻചാണ്ടിയെ ചികിത്സിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജർമ്മനിയിൽ ലേസർ സര്‍ജറിക്കുശേഷം ബെംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മന്‍ ചാണ്ടി. തുടര്‍പരിശോധനയ്ക്ക് ബംഗളൂരുവിലേക്ക് പോകാൻ ഇരിക്കെ ആണ് പനി ബാധിച്ചത്.

About News Desk

Check Also

തടയാൻ എത്തിയ ബിജെപി പ്രവർത്തകരെ നേരിട്ട് രാഹുൽ ഗാന്ധി .

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയത് അസമിൽ സംഘർഷത്തിന് വഴിതെളിച്ചു. തന്നെ …