Breaking News

അർബുദ വേദനയിൽ തളരാതെ; കവിതകൾ എഴുതി രോഗത്തെ തോൽപ്പിക്കുകയാണ് നളിനാക്ഷിയമ്മ

തിരുവനന്തപുരം : അർബുദത്തിന്റെ വേദനകൾക്ക് നളിനാക്ഷിയമ്മയെ തളർത്താനായില്ല. കവിതകൾ എഴുതാൻ ആ വേദനകളത്രയും അവർക്ക് പ്രചോദനമാവുകയായിരുന്നു. എഴുതിയ കവിതകൾ പുസ്തകമാക്കി മാറ്റണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം.

ബാലരാമപുരം കോട്ടുകൽ മന്നോട്ടുകോണം തിരുത്തുംകര ബംഗ്ലാവിൽ നളിനാക്ഷിയമ്മക്ക് വയസ്സ് 80. ജീവിതത്തിന്റെ ദുഃഖവും, മരണത്തിന്റെ താളവും പേറുന്ന അതിശക്തമായ കവിതകൾ എഴുതികൊണ്ട് ക്യാൻസറിനോട് പോരാടുകയാണ് അവർ. ഡയറിൽ ഒരു കവിത എഴുതി പൂർത്തിയാക്കുമ്പോൾ രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കുന്നു എന്നാണ് നളിനാക്ഷിയമ്മ പറയുന്നത്. 1994 ലായിരുന്നു ഭർത്താവ് മണികണ്ഠന്റെ മരണം. 1998 ൽ ഗർഭാശയ ക്യാൻസർ സ്ഥിരീകരിച്ചു. തോൽക്കാൻ തയ്യാറല്ലെന്ന ദൃഢനിശ്ചയത്തോടെ ഹിന്ദി അധ്യാപിക കൂടിയായിരുന്ന അവർ എഴുതി തുടങ്ങി.

ദൈവം, ജീവിതം, മരണം എന്നിവയെല്ലാം കവിതകളായി ഒഴുകി തുടങ്ങിയപ്പോൾ വിഷാദത്തിൽ നിന്നെല്ലാം മുക്തി നേടി. മനസ്സിലെത്തുന്ന വരികൾ ഉടനെ പേപ്പറിൽ എഴുതി വെക്കും, ശേഷം ഡയറിയിലേക്ക് കവിതകളാക്കി വിപുലീകരിക്കും. ചെറുമകനൊപ്പം കുടുംബവീട്ടിലാണ് നളിനാക്ഷിയമ്മയുടെ താമസം.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …