Breaking News

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; ഉടൻ ബംഗളൂരുവിലേക്ക് മാറ്റില്ല

തിരുവനന്തപുരം: ന്യുമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. തുടർചികിത്സയ്ക്കായി ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉടൻ മാറ്റാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. ന്യുമോണിയ, ചുമ, ശ്വാസതടസ്സം എന്നിവ പൂർണമായും ഭേദമായ ശേഷമായിരിക്കും ബംഗളൂരുവിലേക്ക് കൊണ്ട് പോവുക.

നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്. സർക്കാർ നിയമിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ഇരുപാർട്ടികളും തമ്മിൽ കൂടിയാലോചിച്ച് ബന്ധുക്കളുമായി സംസാരിച്ച ശേഷമായിരിക്കും തീരുമാനം. മെഡിക്കൽ ബുള്ളറ്റിൻ അൽപ്പസമയത്തിനകം പ്രസിദ്ധീകരിക്കും.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …