തിരുവനന്തപുരം: ദുരിതാശ്വാസ സഹായമായി തുർക്കിക്ക് 10 കോടി ബജറ്റിൽ അനുവദിച്ച് കേരള സർക്കാർ. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് നൽകിയ മറുപടിയിലാണ് ധനമന്ത്രി പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി രൂപയും അഷ്ടമുടിക്കായലിന്‍റെ ശുചീകരണത്തിനായി അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അങ്കണവാടി, ആശാ വർക്കർമാർക്കും ശമ്പളക്കുടിശ്ശിക അനുവദിച്ചിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY