Breaking News

ഹരിത പിരിച്ചുവിട്ടത് ഐകകണ്‌ഠേന; തീരുമാനത്തില്‍ സ്ത്രീവിരുദ്ധതയില്ലെന്ന് എം.കെ മുനീര്‍

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനുള്ള ലീഗ് തീരുമാനം പാര്‍ട്ടി ഐകകണ്‌ഠേന എടുത്തതാണെന്ന് ഡോ. എം.കെ മുനീര്‍. പാര്‍ട്ടി തീരുമാനമാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞത്. അത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അതില്‍ നിന്ന് ഭിന്നമായി തനിക്ക് ഒന്നും പറയാനില്ലെന്നും മുനീര്‍ വ്യക്തമാക്കി.

സ്ത്രീയും പുരുഷനും പാര്‍ട്ടിയുടെ ഭാഗമാണ്. ഹരിത ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ക്കു പറയാനുള്ളത് കേട്ടു. അതിന് ശേഷമാണ് സംഘടനാ നടപടിയുടെ ഭാഗമായി ഹരിത പിരിച്ചുവിട്ടത്. അതില്‍ സ്ത്രീ, പുരുഷന്‍ എന്ന വിവേചനത്തിന്റെ ആവശ്യമില്ല. തീരുമാനത്തില്‍ സ്ത്രിവിരുദ്ധതയില്ലെന്നും മുനീര്‍ വ്യക്തമാക്കി.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വനിത കമ്മീഷനെ സമീപിച്ച ഹരിത നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് പിരിച്ചുവിട്ടത്. പാര്‍ട്ടി തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ഹരിതയുടെ തീരുമാനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …