ഷിംല: പർവാനോയിലെ അദാനി വിൽമർ സ്റ്റോറിൽ സംസ്ഥാന എക്സൈസ് ആൻഡ് ടാക്സ് ഡിപ്പാർട്ട്മെന്റിൻ്റെ പരിശോധന. കഴിഞ്ഞ അഞ്ച് വർഷമായി കമ്പനി ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
അദാനി വിൽമർ സ്റ്റോറിൽ ബുധനാഴ്ച രാത്രിയാണ് റെയ്ഡ് നടന്നത്. കമ്പനിയുടെ ഗോഡൗണിൽ നിന്നടക്കം വിവിധ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് റിപ്പോർട്ട്.
അദാനി ഗ്രൂപ്പും സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമറും ചേർന്നുള്ള സംയുക്ത സംരംഭമാണ് അദാനി വിൽമർ സ്റ്റോർ. ഹിമാചൽ പ്രദേശിൽ മാത്രം അദാനി ഗ്രൂപ്പിന്‍റെ ഏഴ് സ്ഥാപനങ്ങളുണ്ട്.