ജിദ്ദ: സൗദി സൈബർ സുരക്ഷാ വിഭാഗം ഹുവാവെ ഉത്പ്പന്നങ്ങളുടെ സുരക്ഷയെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. സുരക്ഷാ മുൻകരുതലുകൾ ലംഘിച്ച് ഹുവാവേ ഉത്പ്പന്നങ്ങളുടെ സോഫ്റ്റുവെയറുകളിലേക്ക് ഹാക്കർമാർക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലുള്ള സുരക്ഷാ പഴുതുകളുണ്ടെന്നും പഴുതുകളുള്ള വേർഷന് പകരം പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ചു കൊണ്ട് ഹുവാവെ നൽകിയ വിശദീകരണം ശ്രദ്ധിക്കണമെന്നും അധികൃതർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
സുരക്ഷാവീഴ്ച ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അത് പരിഹരിക്കാനുള്ള സോഫ്റ്റുവെയർ അപ്ഡേറ്റ് പൂർത്തിയാക്കിയതായി കമ്പനി തന്നെ പുറത്തിറക്കിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് സൈബർ സുരക്ഷാ വകുപ്പിന്‍റെ മുന്നറിയിപ്പ്.