Breaking News

സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമാക്കുന്നത് അനീതി: ഡി.വൈ ചന്ദ്രചൂഡ്

മുംബൈ: സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമാക്കുന്നത് അനീതിയാണന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മഹാരാഷ്ട്ര നിയമ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ൽ നവ്തേജ് സിങ് ജോഹർ കേസിൽ അദ്ദേഹം തന്നെ വിധി പ്രസ്താവിച്ച സംഭവങ്ങൾക്ക് അനുസൃതമായാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.

ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 377 കാലത്തിന് അനുയോജ്യമല്ലാത്ത നിയമമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

നിർഭാഗ്യവശാൽ നിയമത്തിന് വിമുഖതയുള്ള സ്വഭാവമുണ്ട്. നിയമപാലകരിലും ജഡ്ജിമാരിലും ഇത് കാണരുത്. ഭരണഘടനയുടെ മൂല്യം സംരക്ഷിക്കേണ്ട തലത്തിലേക്ക് വരുമ്പോള്‍ വിവേചനാധികാരം ഉപയോഗിക്കണെമന്നും അത്തരത്തില്‍ സമൂഹം നീതിക്കുവേണ്ടിയുള്ള നമ്മുടെ കൂട്ടായ അന്വേഷണത്തിന്റെ നട്ടെല്ലായി മാറുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …