Breaking News

ഫുഡ് അലർജി; ഇടുക്കിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

തൊടുപുഴ: ഫുഡ് അലർജി മൂലം ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നിക്കണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്‍റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതാണ് അലർജിക്ക് കാരണമായത്. കുട്ടിക്ക് മൈദയും ഗോതമ്പും അലർജിയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇതിനു മുൻപും മൈദയും ഗോതമ്പും അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിച്ചതിനെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു. അടുത്തിടെ രോഗമുക്തി നേടിയെന്ന് തോന്നിയതിനെ തുടർന്നാണ് ചെറിയ അളവിൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഉച്ചയോടെ മരണം സംഭവിച്ചു. വാഴത്തോപ്പ് സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് നയൻ മരിയ. വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് പെൺകുട്ടിയുടെ പിതാവ് സിജു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …