Breaking News

മാലിന്യക്കുഴിയിൽ വീണ് നാല് വയസ്സുകാരി മരിച്ചു; സംഭവം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ

കൊച്ചി: മാലിന്യക്കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്. കമ്പനി ജീവനക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനിയാണ് മരിച്ചത്. രാവിലെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്പനിയിൽ എത്തിയതായിരുന്നു കുട്ടി.

അമ്മ ജോലി ചെയ്യുന്നതിനിടെ കുട്ടി കമ്പനി വളപ്പിലെ മാലിന്യക്കുഴിയിൽ വീണ് മരിക്കുകയായിരുന്നു. ആ പ്രദേശം കേന്ദ്രീകരിച്ച് നിരവധി പ്ലൈവുഡ് കമ്പനികൾ ഉണ്ട്. രാവിലെ 7 മണിക്ക് ജോലിക്കെത്തുന്ന അമ്മമാർ വൈകിട്ട് 6 മണിക്ക് ശേഷമാണ് മടങ്ങുന്നത്.

ഇവർക്കായി സ്കൂളോ അങ്കണവാടിയോ ഇല്ല. അതിനാൽ, അവർ മക്കളോടൊപ്പം ജോലിക്ക് വരുന്നത് പതിവാണ്. മാതാപിതാക്കൾ രണ്ടും, മൂന്നും, നാലും വയസ്സുള്ള കുട്ടികളുമായി എത്തുന്നത് വളരെ അപകടകരമായ ജോലിസ്ഥലത്തേക്കാണ്. ജോലിക്കിടെ അമ്മക്ക് മകളെ കൃത്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. കമ്പനി വളപ്പിലെ മാലിന്യക്കുഴിക്ക് സമീപം പോയ കുഞ്ഞ് അറിയാതെ അതിലേക്ക് വീഴുകയായിരുന്നു. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …