തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ എന്നിവർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി സമിതി. അന്വേഷണ സമിതി അംഗങ്ങളെ ഉടൻ തീരുമാനിക്കും. സംസ്ഥാന സമിതിയിൽ ഇ.പി ജയരാജനും ഇ.പി ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഗൂഡാലോചന നടന്നെന്നും വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം നടന്നുവെന്നും ഇ.പി ജയരാജൻ സമിതിയെ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് ഇ.പി ജയരാജനെതിരെ പി ജയരാജൻ സംസ്ഥാന സമിതിയിൽ പരാതി ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി പാർട്ടിക്ക് പരാതി ലഭിച്ചത്.
പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് പോകുന്നത് തടയാൻ അടിയന്തര കടമകൾ എന്ന രേഖ ചർച്ച ചെയ്യുന്നതിനിടെയായിരുന്നു പി ജയരാജൻ്റെ ആരോപണം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിക്കുന്നതെന്നും അന്വേഷണം നടത്തണമെന്നും ഡിസംബറിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ആരോപണം രേഖാമൂലം നൽകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. തെറ്റ് ചെയ്താൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.