വാലന്‍റൈൻസ് ഡേയ്ക്ക് റീറിലീസിനായി ഒരുങ്ങി പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയം’. നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്‍റെ റീ റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഹൃദയം.
ഫെബ്രുവരി 10 മുതല്‍ ഹൃദയം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. അജു വർഗീസ്, വിജയരാഘവൻ , അരുൺ കുര്യൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കൊവിഡ് ഭീഷണികൾക്കിടയിലും ചിത്രം 50 കോടി ക്ലബ്ബിൽ പ്രവേശിച്ചിരുന്നു. മോഹൻലാൽ ചിത്രം ‘സ്ഫടികം’ റീ റിലീസ് ചെയ്തതിന് പിന്നാലെ ഹൃദയവും വീണ്ടും റിലീസ് ചെയ്യുന്നുവെന്ന വാർത്ത ആഘോഷമാക്കുകയാണ് ആരാധകർ.
NEWS 22 TRUTH . EQUALITY . FRATERNITY