Breaking News

ഭര്‍തൃ വീട്ടിലെ പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

മലപ്പുറം: ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശിനി സഫാനയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഭർത്താവിന്‍റെയും ഭർതൃ വീട്ടുകാരുടെയും പീഡനമാണ് സഫാനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും അമ്മായിയമ്മയും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് സഫാനയുടെ പിതാവ് മുജീബ് പറഞ്ഞു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഫാനയുടെ ഭർത്താവ് രണ്ടത്താണി സ്വദേശി അർഷാദ് അലിയെ കാടാമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ചയാണ് ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന് ഭർത്താവ് സഫാനയെ ശകാരിച്ചത്. കുഞ്ഞ് മൂത്രമൊഴിച്ചതിന് സഫാനയെ ഭർത്താവ് മര്‍ദിച്ചെന്നും ആരോപണമുണ്ട്. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …