Breaking News

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സിന് തോൽവി, തുടര്‍ച്ചയായ ആറാം ജയവുമായി ബെംഗളൂരു

ബെംഗളൂരു: കൊച്ചിയിലെ തോല്‍വിക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനോട് പകരംവീട്ടി ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. തുടർച്ചയായ ആറാം ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.

കളിയുടെ തുടക്കം മുതൽ ബെംഗളൂരുവിനായിരുന്നു മേൽക്കൈ. 32-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് ബെംഗളൂരുവിന്‍റെ വിജയ ഗോൾ നേടിയത്. ജാവിയർ ഹെർണാണ്ടസ് നൽകിയ പന്താണ് കൃഷ്ണ ഗോളാക്കിയത്.

തോൽവിയോടെ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിക്കുമെതിരായ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നിർണായകമായി. 18 കളികളിൽ നിന്ന് 28 പോയന്‍റുമായി ബെംഗളൂരു അഞ്ചാം സ്ഥാനത്താണ്. 31 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …