മസ്കത്ത്: കേരളം നിരാശാജനകമായ അവസ്ഥയിലേക്ക് മാറുകയാണെന്ന് പരിസ്ഥിതി സാമൂഹിക പ്രവർത്തക ദയാബായി. സാധാരണക്കാരെ വേരോടെ പിഴുതെറിയുകയും കോർപ്പറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കുകയും ചെയ്തുകൊണ്ട് പണം സ്വരൂപിക്കാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നത്.
മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ദയാബായി പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ലെന്നും ദയാബായി പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY