Breaking News

കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസ യാത്ര; ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഘത്തിൽ തഹസിൽദാർ എൽ.കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. അവധിക്ക് അപേക്ഷിച്ചവരും അപേക്ഷിക്കാത്തവരുമുണ്ട്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. ഓരോരുത്തരും യാത്രാച്ചെലവിനായി 3000 രൂപ വീതമാണ് നൽകിയത്. ജീവനക്കാരുടെ യാത്രയ്ക്ക് സ്പോൺസർ ഉണ്ടോയെന്നും കളക്ടർ അന്വേഷിക്കും. എഡിഎം താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ പരിശോധിച്ചു.

ഗവി മുതൽ വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ സേവനങ്ങൾക്കായി എത്തുമ്പോഴാണ് റവന്യു ഉദ്യോഗസ്ഥർ ഉല്ലാസ യാത്രക്ക് പോയത്. 63 ജീവനക്കാരിൽ 42 പേർ ഓഫീസിൽ ഇല്ലായിരുന്നു. ഇതിൽ 20 പേർ മാത്രമാണ് അവധി അപേക്ഷ നൽകിയത്. 22 ജീവനക്കാർ അനധികൃതമായി അവധിയെടുത്തതായി വ്യക്തമാണ്.

രണ്ടാം ശനിയും ഞായറും അവധി ദിവസമായതിനാൽ ഇന്നലെ അവധിയെടുത്ത് ഉദ്യോഗസ്ഥർ മൂന്ന് ദിവസത്തെ ഉല്ലാസ യാത്രയ്ക്കാണ് മൂന്നാറിലേക്ക് പോയത്. ജീവനക്കാർ വരാത്ത വിവരം അറിഞ്ഞ് കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ താലൂക്ക് ഓഫീസിലെത്തി. എം.എൽ.എ മുൻകൂട്ടി വിളിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടാണ് തഹസിൽദാർ അവധിയെടുത്തത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …