Breaking News

ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കായി ദുബായിൽ പുതിയ സ്കൂൾ ബസുകൾ

ദുബായ്: ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ദുബായിൽ പുതിയ സ്കൂൾ ബസുകൾ ആരംഭിച്ചു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് ടാക്സി കോർപ്പറേഷനും (ഡിടിസി) സംയുക്തമായാണ് ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വാഹനങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയിരിക്കുന്നത്.

എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റുമായി (ഇഎസ്ഇ) സഹകരിച്ച് നടത്തുന്ന ഈ നീക്കം പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ് സർവീസുകളിൽ നിന്നുള്ള ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. സ്കൂളുകളുടെ ആവശ്യകതയ്ക്കും വിദ്യാർത്ഥികളുടെ എണ്ണത്തിനും അനുസൃതമായി സ്കൂൾ ബസുകൾ സ്ഥാപിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതിനൊപ്പം ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന തലത്തിലുള്ള സേവനങ്ങൾ നൽകാൻ ഡിടിസി താൽപ്പര്യപ്പെടുന്നു.

വീൽചെയർ കയറ്റാവുന്ന തരത്തിലാണ് പുതിയ സ്കൂൾ വാഹനം. ഒരു വാഹനത്തിൽ 4 കുട്ടികളെ വരെ കൊണ്ടുപോകാം. രണ്ട് വീൽചെയറിനും രണ്ട് പ്രത്യേക സീറ്റുൾക്കുമുള്ള സൗകര്യം ബസിലുണ്ട്. ആദ്യഘട്ടത്തിൽ 8 ബസുകളാണ് സർവീസ് നടത്തുന്നത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …