Breaking News

റിമാന്‍ഡിലായിരുന്ന പ്രതി പൂജപ്പുര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി ബിജുവാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പുലർച്ചെ 5.45ന് വാർഡൻ പരിശോധനയ്ക്കെത്തിയപ്പോഴാണ് സെല്ലിന്‍റെ ഗ്രിൽ വാതിലിന് മുകളിൽ കഴുത്തിൽ കുരുക്കിട്ട നിലയിൽ ഇയാളെ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഷണക്കേസിലാണ് ബിജുവിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലിരിക്കെ പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ നവംബർ 24നാണ് ബിജുവിനെ പൂജപ്പുര സെൻട്രൽ ജയിലിലെ 12-ാം ബ്ലോക്കിലെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …